സ്വന്തമായി നിയമസഭക്ക് ചാനലുള്ള ഏക സംസ്ഥാനമായി കേരളം. സഭാ ടിവി എക്സ്‌ക്ലൂസീവിന് തുടക്കമായി.

സ്വന്തമായി നിയമസഭക്ക് ചാനലുള്ള ഏക സംസ്ഥാനമായി കേരളം.  സഭാ ടിവി എക്സ്‌ക്ലൂസീവിന് തുടക്കമായി.
Oct 10, 2024 09:23 AM | By PointViews Editr


തിരുവനന്തപുരം: നിയമസഭാ നടപടികൾ പൊതുജനങ്ങളിലേക്ക് വിജയകരമായി എത്തിച്ചതോടെ സഭാടിവി ഇന്ന് അവഗണിക്കാൻ കഴിയാത്ത മാധ്യമമായി മാറിയതായി സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. സ്വന്തമായി നിയമസഭക്ക് ചാനലുള്ള ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളടക്കം കേരള നിയമസഭയുടെ ചാനൽ ഉദ്യമത്തെപ്പറ്റി പഠിക്കുന്നു എന്നത് അഭിമാനകരമാണ്. സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട കാര്യങ്ങളിൽ നടപടിക്രമങ്ങൾ പാലിക്കേണ്ട മാധ്യമ ധർമം സഭാടിവി പുലർത്തുന്നുണ്ട്. മറിച്ച് അടിയന്തിര പ്രമേയ ചർച്ച ഉൾപ്പെടെ പൂർണമായും പൊതുജനങ്ങളിലേക്കെത്തിക്കാനും സഭാ ടിവിക്ക് സാധിച്ചു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ ചർച്ചകൾക്ക് അനുമതി നൽകിയത് 15-ാം നിയമസഭയാണ്. എട്ട് അടിയന്തിര പ്രമേയ ചർച്ചകൾക്ക് ഇതുവരെ അനുമതി നൽകി. മാധ്യമരംഗത്ത് തിരുത്തലുകൾ അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വാർത്തകൾ വക്രീകരിക്കുക, അസഹിഷ്ണുത പുലർത്തുക എന്നത് ശരിയായ രീതിയല്ല. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നിലേക്ക് പോകുമ്പോൾ കേരളം മുന്നിലേക്കെത്തുകയാണെന്നത് നമ്മുടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തുന്നതോടൊപ്പം ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാകണം മാധ്യമങ്ങൾ വാർത്തകൾ നൽകേണ്ടത്. അഭിമുഖങ്ങളും, ഡോക്യുമെന്ററികളുമുൾപ്പെടുന്ന വിവിധ പരിപാടികൾ എക്‌സ്‌ക്ലൂസീവ് ചാനലിലൂടെ ജനങ്ങളിലേക്കെത്തിക്കും.

നിയമസഭയുടെയും സഭാ ടി വി യുടെയും പ്രവർത്തനങ്ങളിൽ മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും പിൻതുണ തുടരണമെന്നും സ്പീക്കർ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പുതിയതായി ആരംഭിക്കുന്ന അഡ്വാൻസ്ഡ് കോഴ്‌സായ പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രഖ്യാപനവും സ്പീക്കർ നടത്തി. എതിർശബ്ദമില്ലാത്ത അവസ്ഥയിൽ ജനാധിപത്യം അപകടകരമാകുമെന്നും സ്വതന്ത്രമാധ്യമങ്ങളുടെ സാന്നിധ്യം കാലത്തിന്റെ ആവശ്യമാണെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്തരത്തിലുള്ള ഉദ്യമമായി വിഭാവനം ചെയ്ത മാധ്യമമാണ് സഭാ ടിവി എക്‌സ്‌ക്‌ളൂസീവ് ചാനലെന്ന് ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നിയമസഭാ അംഗത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സഭാ ടിവി നിർമ്മിച്ച ‘മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ എന്ന ഡോക്യുമെന്ററി വീഡിയോയുടെ പ്രകാശനം സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ചെയർപേഴ്‌സൺ യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ ചടങ്ങിന് സ്വാഗതമാശംസിച്ചു. കെ ലാംപ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ പി ഹരി ചടങ്ങിന് നന്ദി അറിയിച്ചു.

Kerala is the only state to have its own legislative channel. The Sabha TV exclusive has begun.

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories